ചിതലരിക്കാത്ത ഓർമകളിൽ നിന്ന്
(ശ്രീ കേരളവർമ്മ കോളേജ് ത്രിശൂര്.)

നിറങ്ങളും സ്വപ്നങ്ങളും ഏറെ നിറഞ്ഞൊഴുകുന്നതാണ് കലാലയജീവിതം. കലാലയക്കാലത്തിലെ തിരിച്ചുകിട്ടാത്ത മധുരമുള്ള ഒരുപിടി നല്ല ഓര്മ്മകള് മയില്പ്പീലി ആകാശം കാണിക്കാതെ സൂക്ഷിക്കുന്ന പോലെ നമ്മള് ഓരോര്ത്തരും സൂക്ഷിക്കുന്നു. അന്നത്തെ ഓരോ നിമിഷവും ഒരു സ്പന്ദനമായി മനസ്സില് കാത്തുവെക്കുന്നുണ്ടാവും അത് അനുഭവിച്ചവരെല്ലാം.
കണ്ണെത്താദൂരം നീണ്ട വരാന്തയും,നിറയെ മരങ്ങളും, ചെടികളും,പൂക്കളും വലിയ മുറ്റവും, പിന്നെ ഊട്ടിയും കെട്ടിടങളും അടങ്ങിയ വലിയ ലോകം തന്നെയായിരുന്നു എന്റെ കോളേജ്. ഞാന് ഒരുപാടിഷ്ടപെടുന്ന മഴക്കാലത്തിലാണ് ഒരുപാട് പ്രതീക്ഷയോടെയും, കുറച്ച് പേടിയോടും കൂടി ആദ്യമായി ആ കലാലയത്തിലേക്ക് പോയത്. പ്ലസ് ടു വരെയുള്ള സ്കൂൾ ജീവിതത്തില് നിന്നു തികച്ചും വ്യതസ്തമായ ഒരു ലോകം . ശാസിക്കാനും ശിക്ഷിക്കാനും ആരും ഇല്ല. ദേശടനകിളികളെ പോലെ പലസ്ഥലങ്ങളില് നിന്നും വന്നു ഒരു കുട കീഴില് വളരെ കുറച്ചുകാലം ഒരുമിച്ചു കഴിഞ്ഞ് തിരിച്ചുപോകുന്നവര്. പിന്നീട് ജീവിതത്തിന്റെ ഏതെങ്കിലും വഴിയമ്പലത്തില് വെച്ചു വല്ലപ്പോഴും ചിലരെയെങ്കിലും കണ്ടുമുട്മായിരിക്കും.
സൌഹ്രുദത്തിന്റെ കൂട്ടായിമ തുടങ്ങുന്നത് ആ കലാലയത്തില് വെച്ചാണ്. അതിന്നും ഞങ്ങളോരോര്തരും കാത്തു സൂക്ഷിക്കുന്നു. (ഞാൻ, അമല്, സീനു ,അജി,തൂശശ , നീരജ, നജ്ലാ, ഹരി, പ്രിയ പിന്നെ ഞങ്ങ്ങളുടെ സ്വന്തം ദീപാ ടീച്ചറും 😍 അടങ്ങിയതാണ് ഞങ്ങടെ ഗാങ് 👫👭👭👭👫)ആര്ത്തിരമ്പുന്ന തിരമാലകള് പോലെയാണ് ഓര്മ്മകള് . അതു നമ്മളെ വേദനിപ്പിക്കും, ചിലപ്പോള് ചിരിപ്പിക്കും, കരയിപ്പിക്കും. അല്ലെങ്കില് ആ കാലത്തിലേക്ക്....... സ്വര്ഗ്ഗ തുല്യമായ അനുഭൂതിയിലേക്ക് കൊണ്ടുപോകും. അത്രയ്ക്ക് കരുത്തുണ്ട് ചില ഓര്മകള്ക്ക്.
മരങ്ങളുടെ ചുവട്ടിലിരുന്നു പറഞ്ഞ തമാശകളും, കളിയാക്കലുകളും, പൊട്ടിച്ചിരികളും, കുപ്പിവളകിലുക്കവും, ഇന്നും വിദൂരദയില് നിന്നെന്ന പോലെ എന്റെ കാതില് അലയടിക്കാറുണ്ട് ...നീണ്ട വരാന്തയെ താങ്ങി നിര്ത്തുന്ന ചിത്രത്തൂണുകളില് ചാരിനിന്നു ഭാവനയുടെ ലോകത്ത് നിന്നു നെയ്തെടുത്ത സ്വപ്നങ്ങളും,കഥകളും പരസ്പ്പരം പങ്കു വെക്കുന്നതും ഒരു കാലത്തിനിപ്പുറം ഞാന് ഓര്മ്മിക്കുന്നു. ‍ബോറടികള് മാറ്റാന് ക്ലാസ്സ് മുറികള് വിട്ട് ഓഡിറ്റോറിയത്തിന്റെ കല്പടവുകളിലേക്കും, മരത്തണലിലേക്കും, വായനശാലയുടെ ഇടനാഴിയിലേക്കും കാന്റീനിലേക്കും ഇടക്കിടെ വഴി മാറി പോകാറുണ്ട്. ചിലപ്പോള് വിചാരിക്കാറുണ്ട് ജീവിതത്തില് ഏറ്റവും വേഗം കടന്നുപോയ മൂന്നു വര്ഷങ്ങളാണ്ണിതെന്ന്. ജീവിതത്തിലെ ഏറ്റവും നല്ല സുഗന്ധമുള്ള വര്ഷങ്ങള്. വര്ണങ്ങളുടെ ചൈത്രലോകം.
70 വര്ഷത്തിലേറെയായി നിറഞ്ഞ മനസുമായി എത്രയോ വിദ്യാര്ഥികളെ അനുഗ്രഹിച്ചയച്ചിട്ടുണ്ടാവും ഈ കലാലയം . എത്രയോ ഗന്ധങ്ങളും, നിറങ്ങളും അലിഞ്ഞു ചേര്ന്നിട്ടുണ്ടാവും അവിടെ . എത്രയോ സൌഹ്രുദവും,ഇണക്കങ്ങളും,പിണക്കങ്ങളും, നൊമ്പരങ്ങളും,വിരഹങ്ങളും അനുഭവിച്ചിട്ടുണ്ടാവും. കാലമെത്ര കഴിഞ്ഞാലും യാതൊരുമാറ്റവുമില്ലാതെ മൂക സാക്ഷിയായി ആ കലാലയം അവിടെ ഉണ്ടാവും , എണ്ണയൊഴിയാത്ത കാല്പനീകതയുടെ ഒരു വിളക്കുപോലെ അവിടത്തെ ഓരോ ശ്വാസവും മനസ്സില് എരിഞ്ഞുകൊണ്ടിരിക്കും.
ഒരു വല്ലാത്ത നിര്വൃതിയോടെയാണ് വര്ഷങ്ങള്ക്കുശേഷം ഞാന് ആ കോളേജിന്റെ പടികടന്നത്. പഠിപ്പിച്ച അധ്യാപകര് ചുരുക്കം ചിലര്ഒഴികെ ബാക്കി ആരും തന്നെ ഇല്ല അവിടെ. എന്നാലും ഒരു കൌതുകം തോന്നി പോയതാണ്. കോളേജിന്റെ വരാന്തയിലൂടെ നടന്നു നീങ്ങുമ്പോള് ആ ചുമരുകള്ക്കും, കാറ്റിനും ആ പഴയ നിറവും,ഗന്ധവും തന്നെയാണ് ഇപ്പോഴുമെന്ന് തോന്നി.പുതിയ അധ്യാപകര്ക്കും, ഇപ്പോഴത്തെ വിദ്യാര്ഥികള്ക്കും ഞങ്ങള് തികച്ചും അന്യരാണെങ്കിലും ആ പഴയ ക്ലാസ്സ് മുറികള്ക്കും, വായനശാലകള്ക്കും , അവിടത്തെ പഴയ കെട്ടിടങ്ങള്ക്കും ഞങ്ങള് പരിചയക്കാര് തന്നെയാണ്. അതുകൊണ്ട് തന്നെ അവ ഞങ്ങളെ പഠിച്ചിരുന്ന കാലത്തിലേക്ക് കൊണ്ടുപോകാന് വെബുന്നുണ്ടായിരുന്നു. കുറച്ച് സമയത്തെക്കെങ്കിലും ആ പഴയ വിദ്യര്ത്ഥിയായി മാറിയ പോലെ.
വീണ്ടും പൊടിതട്ടിയെടുത്ത ,ഒരിക്കലും മടുപ്പിക്കാത്ത ഓര്മകളുമായി , മനസ്സില് എവിടെയോക്കെയോ നൊമ്പരങ്ങള് കോറിയിട്ട് കലാലയത്തിന്റെ പടികളിറങ്ങുമ്പോള് ..... ഇനി ഒരിക്കലും ആ പഴയ കൌമാര ക്കാരനായായി അവിടേക്ക് കടന്നു ചെല്ലാനാവില്ലെന്ന വേദനയോടെ ..... ഞാൻ ‍ !!
തക്കീയുദ്ധീൻ

Comments