ചിതലരിക്കാത്ത ഓർമകളിൽ നിന്ന് (ശ്രീ കേരളവർമ്മ കോളേജ് ത്രിശൂര്.) നിറങ്ങളും സ്വപ്നങ്ങളും ഏറെ നിറഞ്ഞൊഴുകുന്നതാണ് കലാലയജീവിതം. കലാലയക്കാലത്തിലെ തിരിച്ചുകിട്ടാത്ത മധുരമുള്ള ഒരുപിടി നല്ല ഓര്മ്മകള് മയില്പ്പീലി ആകാശം കാണിക്കാതെ സൂക്ഷിക്കുന്ന പോലെ നമ്മള് ഓരോര്ത്തരും സൂക്ഷിക്കുന്നു. അന്നത്തെ ഓരോ നിമിഷവും ഒരു സ്പന്ദനമായി മനസ്സില് കാത്തുവെക്കുന്നുണ്ടാവും അത് അനുഭവിച്ചവരെല്ലാം. കണ്ണെത്താദൂരം നീണ്ട വരാന്തയും,നിറയെ മരങ്ങളും, ചെടികളും,പൂക്കളും വലിയ മുറ്റവും, പിന്നെ ഊട്ടിയും കെട്ടിടങളും അടങ്ങിയ വലിയ ലോകം തന്നെയായിരുന്നു എന്റെ കോളേജ്. ഞാന് ഒരുപാടിഷ്ടപെടുന്ന മഴക്കാലത്തിലാണ് ഒരുപാട് പ്രതീക്ഷയോടെയും, കുറച്ച് പേടിയോടും കൂടി ആദ്യമായി ആ കലാലയത്തിലേക്ക് പോയത്. പ്ലസ് ടു വരെയുള്ള സ്കൂൾ ജീവിതത്തില് നിന്നു തികച്ചും വ്യതസ്തമായ ഒരു ലോകം . ശാസിക്കാനും ശിക്ഷിക്കാനും ആരും ഇല്ല. ദേശടനകിളികളെ പോലെ പലസ്ഥലങ്ങളില് നിന്നും വന്നു ഒരു കുട കീഴില് വളരെ കുറച്ചുകാലം ഒരുമിച്ചു കഴിഞ്ഞ് തിരിച്ചുപോകുന്നവര്. പിന്നീട് ജീവിതത്തിന്റെ ഏതെങ്കിലും വഴിയമ്പലത്തില് വെച്ചു വല്ലപ്പോഴും ചിലരെയെങ്കിലും കണ്ടുമുട്മായിരിക്കും. സൌഹ്രുദത്തിന്റെ കൂട...